കശുവണ്ടി അഴിമതിക്കേസ്; പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി

ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനും കോര്‍പ്പറേഷന്‍ എംഡി കെ.എ രതീഷുമാണ് കേസിലെ പ്രതികൾ

Update: 2026-04-10 05:40 GMT

കൊച്ചി: കശുവണ്ടി അഴിമതിക്കേസിൽ പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി. വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് നേരിട്ട് ഹാജരാകണം. ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനും കോര്‍പ്പറേഷന്‍ എംഡി കെ.എ രതീഷുമാണ് കേസിലെ പ്രതികൾ.

ഐഎന്‍ടിയുസി നേതാവ് ആര്‍.ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ.എ രതീഷ് എന്നിവര്‍ക്കെതിരെ കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ നല്‍കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെയാണ് കോടതിയലക്ഷ്യ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. പലതവണ കോടതികള്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ നേരത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ വീണ്ടും സത്യവാങ്മൂലം നല്‍കിയത്. പ്രതികള്‍ക്കെതിരെ തെളിവില്ലാത്തതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ ആവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News