'നേമത്ത് ബിജെപി വലിയ തോതിൽ പണം ഒഴുക്കി'; കെ.എസ് ശബരീനാഥൻ

ആളുകൾ പണം വാങ്ങിയിട്ടുണ്ടെങ്കിലും വോട്ട് ബിജെപിക്ക് ചെയ്യില്ല

Update: 2026-04-10 05:20 GMT

കൊല്ലം: നേമത്ത് ബിജെപി വലിയ തോതിൽ പണം ഒഴുക്കിയെന്ന് യുഡിഎഫ് സ്ഥാനാർഥി കെ.എസ് ശബരീനാഥൻ ആരോപിച്ചു. ആളുകൾ പണം വാങ്ങിയിട്ടുണ്ടെങ്കിലും വോട്ട് ബിജെപിക്ക് ചെയ്യില്ല. യുപി പൊളിറ്റിക്സ് ഇവിടെ നടപ്പിലാകില്ല. എല്ലാ വിഭാഗത്തിലുള്ള ആളുകളുടെയും വോട്ടും തനിക്ക് ലഭിച്ചിട്ടുണ്ട്. നേമത്ത് ഒന്നാം സ്ഥാനത്ത് കോൺഗ്രസ് എത്തും. രണ്ടാം സ്ഥാനം ആർക്ക് വേണമെന്ന് അവർ തീരുമാനിക്കട്ടെയെന്നും ശബരീനാഥൻ  മീഡിയവണിനോട് പറഞ്ഞു.

യുഡിഎഫിന് അനുകൂലമായി ഒരു കൊടുങ്കാറ്റ്  ഈ തെരഞ്ഞെടുപ്പിൽ വീശുമെന്ന് ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. സിപിഎം പ്രവർത്തകർക്ക് തന്നെ പാർട്ടിയുടെ പോക്ക് നാശത്തിലേക്ക് എന്ന തിരിച്ചറിവുണ്ടായി. പാഠങ്ങൾ ഉൾക്കൊള്ളാൻ സിപിഎം തയ്യാറല്ല. പയ്യന്നൂരിൽ ഇന്നലെ മുതൽ കാണിച്ചുകൂട്ടുന്നത് അതാണ്. പശ്ചിമ ബംഗാളിൽ ഒലിച്ചു പോയതിന് സമാനമായി കേരളത്തിലും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലത്ത് വലിയ പ്രതീക്ഷയിലാണെന്ന് യുഡിഎഫ് സ്ഥാനാർഥി ബിന്ദുകൃഷ്ണ. ഭരണ വിരുദ്ധ വികാരം കൊല്ലത്തും ആഞ്ഞടിച്ചു. പ്രചരണ സമയത്ത് താൻ വ്യക്തി അധിക്ഷേപം നേരിട്ടുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News