ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്‌തെന്ന് പരാതി

ശാസ്തംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ചു

Update: 2021-10-15 03:58 GMT
Editor : Dibin Gopan | By : Web Desk

കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്‌തെന്ന് പരാതി. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി. മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തര്‍ക്കം കയ്യേറ്റത്തില്‍ കലാശിച്ചു.

പരുക്കേറ്റ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ശാസ്തംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

എന്നാല്‍ ഡോക്ടര്‍ തന്നെയും സഹപ്രവര്‍ത്തകരേയുമാണ് കയ്യേറ്റം ചെയ്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News