കോട്ടയം കുഴിമറ്റത്ത് 70-കാരനെ മകളുടെ ഭർതൃപിതാവ് കുത്തിക്കൊന്നു
കൊട്ടാരംപറമ്പിൽ പൊന്നപ്പൻ ആണ് മരിച്ചത്.
Update: 2025-06-19 18:08 GMT
കോട്ടയം: കുഴിമറ്റത്ത് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു. കൊട്ടാരംപറമ്പിൽ പൊന്നപ്പൻ ആണ് മരിച്ചത്. പൊന്നപ്പന്റെ മകളുടെ ഭർതൃ പിതാവ് രാജുവാണ് കുത്തിയത്.
കൊലപാതകത്തിന് ശേഷം വിഷം കഴിച്ച രാജു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം.