കോട്ടയം എരുമേലിയില്‍ ഉരുള്‍പൊട്ടി, ആളപായമില്ല

പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എന്‍.ഡി.ആര്‍.എഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്

Update: 2021-10-28 11:24 GMT
Editor : ijas

കോട്ടയം എരുമേലി എയ്ഞ്ചൽവാലിയിൽ ഉരുൾപൊട്ടി. നിരവധി വീടുകളിൽ വെള്ളം കയറിയതായും ആളപായമില്ലായെന്നും റിപ്പോര്‍ട്ട് ചെയ്തു. പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എന്‍.ഡി.ആര്‍.എഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.  പ്രാദേശികമായി ലഭിക്കുന്ന വിവരം അനുസരിച്ച് ഉരുള്‍ പൊട്ടിയത് വനത്തിലാണെന്നും വെള്ളം വീടുകളിൽ കയറിയെങ്കിലും ഇപ്പോൾ ഒഴുകി പോയിട്ടുണ്ട് എന്നും പ്രാഥമികമായി റിപ്പോർട്ട് ചെയ്യുന്നു. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News