കോട്ടയം മേലുകാവ് സ്വദേശിനിയായ അധ്യാപിക ട്രെയിനിൽനിന്ന് വീണു മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

മേലുകാവ് സ്വദേശിയായ ജെയിംസിന്റെ ഭാര്യ ജിൻസിയാണ് തിരുവല്ല സ്റ്റേഷന് സമീപത്തുവെച്ച് ട്രെയിനിൽനിന്ന് വീണ് മരിച്ചത്.

Update: 2022-07-03 01:47 GMT

കോട്ടയം: മേലുകാവ് സ്വദേശിനിയായ അധ്യാപിക ട്രെയിനിൽനിന്ന് വീണു മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ. മേലുകാവ് സ്വദേശിയായ ജെയിംസിന്റെ ഭാര്യ ജിൻസിയാണ് തിരുവല്ല സ്റ്റേഷന് സമീപത്തുവെച്ച് ട്രെയിനിൽനിന്ന് വീണ് മരിച്ചത്.

വർക്കല വെട്ടൂർ ഗവൺമെന്റ് ഹൈസ്‌കൂൾ അധ്യാപികയായിരുന്ന ജിൻസി സ്ഥിരമായി ട്രെയിനിലായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച കോട്ടയത്തേക്ക് മടങ്ങവേ തിരുവല്ലയിൽ വെച്ച് ട്രെയിനിൽ നിന്നും വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിൻസി ചികിത്സയിലിരിക്കെ മരിച്ചു. ട്രെയിൻ സ്റ്റേഷനിൽ നിന്നും നീങ്ങിയതിന് ശേഷം ജിൻസി പുറത്തേക്ക് വീഴുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

Advertising
Advertising

കോട്ടയത്ത് ഇറങ്ങേണ്ട ജിൻസി തിരുവല്ലയിൽ ഇറങ്ങേണ്ട ആവശ്യമില്ലെന്നും അതുകൊണ്ട് തന്നെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നുമാണ് ഭർത്താവ് ജെയിംസ് പറയുന്നത്. തിരുവല്ല സ്റ്റേഷനിൽ നിന്നും കോട്ടയം പാസഞ്ചർ നീങ്ങിത്തുടങ്ങിയപ്പോൾ ഒരാൾ ലേഡീസ് കമ്പാർട്ട്മെന്റിൽ ഓടി കയറുന്നത് കണ്ടതായി ചിലർ പറയുന്നുണ്ട്. ഈ സമയം ജിൻസി കമ്പാർട്ട്മെന്റിൽ ഒറ്റയ്ക്കുമായിരുന്നു. തൊട്ട് പിന്നിലെ കമ്പാർട്ടുമെന്റിൽ ഉണ്ടായിരുന്ന ഗാർഡ് പോലും സംഭവം അറിഞ്ഞില്ല. അപകടത്തിന് തൊട്ട് മുമ്പ് ബന്ധുക്കളുമായി ജിൻസി സംസാരിച്ചിരുന്നു. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കൾ പറയുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News