കോഴിക്കോട് വൈക്കോലുമായി വന്ന ലോറിക്ക് തീപിടിച്ചു

ജെ.സി.ബി ഉപയോഗിച്ച് ലോറിയില്‍ നിന്ന് വൈക്കോല്‍ നീക്കി

Update: 2022-01-30 09:14 GMT
Editor : ijas

കോഴിക്കോട് കോടഞ്ചേരിയില്‍ വൈക്കോലുമായി വന്ന ലോറിക്ക് തീപിടിച്ചു. അടിവാരം ഭാഗത്തുനിന്ന് വൈക്കോലുമായി വന്ന ലോറിക്ക് കോടഞ്ചേരി അങ്ങാടിക്ക് സമീപത്തു വെച്ചാണ് തീ പിടിച്ചത്. ഇലക്ട്രിക് ലൈനില്‍ തട്ടിയതാണ് തീപിടിക്കാന്‍ കാരണമെന്ന് കരുതുന്നു. ലോറി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജെ.സി.ബി ഉപയോഗിച്ച് ലോറിയില്‍ നിന്ന് വൈക്കോല്‍ നീക്കി. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Full View


Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News