കോഴിക്കോട്ട് മാനസിക വൈകല്യമുള്ള യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

കുന്ദമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. പന്തീര്‍പാടം സ്വദേശി ഇന്ത്യേഷ് കുമാറിനായുള്ള തിരച്ചില്‍ തുടരുകയാണ്.

Update: 2021-07-06 13:24 GMT

കോഴിക്കോട് ചേവായൂരില്‍ മാനസിക വൈകല്യമുള്ള യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. വീട് വിട്ടിറങ്ങിയ യുവതിയെ നിര്‍ത്തിയിട്ട ബസ്സിലിട്ടാണ് മൂന്നുപേര്‍ പീഡിപ്പിച്ചത്.

കുന്ദമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്. പന്തീര്‍പാടം സ്വദേശി ഇന്ത്യേഷ് കുമാറിനായുള്ള തിരച്ചില്‍ തുടരുകയാണ്. പീഡനത്തിന് ശേഷം യുവതിയെ ഓട്ടോ സ്റ്റാന്‍ഡില്‍ ഇറക്കിവിടുകയായിരുന്നു.

ഞായറാഴ്ച വൈകീട്ട് വീടുവിട്ടിറങ്ങിയ യുവതി മുണ്ടിക്കല്‍താഴത്ത് ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ഗോപിഷും ഇന്ത്യേഷ് കുമാറും ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇവര്‍ സുഹൃത്ത് ഷമീറിനെ വിളിച്ചുവരുത്തി ഷമീറും യുവതിയെ പീഡിപ്പിച്ചു. പിന്നീട് വീട്ടിലെത്തിയ യുവതി ചില അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതില്‍ സംശയം തോന്നിയ ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News