കോഴിക്കോട് കോർപറേഷന്റെ പണം നഷ്ടപ്പെട്ട സംഭവം: ഓഡിറ്റ് റിപ്പോർട്ട് ക്രൈബ്രാഞ്ചിന് കൈമാറി പിഎൻബി

17 അക്കൗണ്ടുകളിലായി 22 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ

Update: 2022-12-04 09:47 GMT

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ പണം നഷ്ടപ്പെട്ട സംഭവത്തിൽ പ്രാഥമിക ഓഡിറ്റ് റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി പഞ്ചാബ് നാഷണൽ ബാങ്ക്. 17 അക്കൗണ്ടുകളിലായി 22 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തൽ.

കേസുമായി മുന്നോട്ട് പോകാൻ ക്രൈംബ്രാഞ്ചിന് നിർണായകമാകുന്നതാണ് ഓഡിറ്റ് റിപ്പോർട്ട്. പ്രാഥമിക റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഊർജിത അന്വേഷണവുമായി മുന്നോട്ടു പോകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നാളെ കോർപറേഷനിലും ബാങ്കിലും പരിശോധന നടത്താനും ക്രൈംബ്രാഞ്ചിന് ഉദ്ദേശമുണ്ട്.

നേരത്തേ കോർപറേഷന്റെ 7 അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു കണ്ടെത്തൽ. മൊത്തെ 21.58 കോടിയുടെ തട്ടിപ്പാണ് ബ്രാഞ്ച് മാനേജർ നടത്തിയിരിക്കുന്നത്. ഒമ്പത് സ്വകര്യവ്യക്തികൾക്കും പണം നഷ്ടമായിട്ടുണ്ട്. നിലവിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് മാനേജർ റിജിൽ മാത്രമാണ് ഇടപെട്ടിരിക്കുന്നതെന്നാണ് ബാങ്കിന്റെ നിഗമനം. എന്നാൽ ഓഡിറ്റിംഗ് പൂർണമായാലേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാവൂ. സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ച തുക ഇടക്കാലങ്ങളിൽ തിരിച്ച് അക്കൗണ്ടുകളിലെത്തുകയും വീണ്ടും പിൻവലിക്കുകയും ചെയ്തിട്ടുള്ളതായാണ് കണ്ടെത്തൽ.

Advertising
Advertising
Full View

നഷ്ടപ്പെട്ടതിൽ 2.5 കോടിയോളം രൂപ ബാങ്ക് കോർപറേഷന് തിരിച്ചു നൽകിയിട്ടുണ്ട്. ബാക്കി തുക തിങ്കളാഴ്ച വൈകുന്നേരത്തിനകം നൽകുമെന്നാണ് ബാങ്ക് കോർപറേഷനെ അറിയിച്ചിരിക്കുന്നത്. അല്ലാത്ത പക്ഷം സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് കോർപറേഷന്റെ നിലപാട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News