തകരാറിലായ കോഴിക്കോട് - ദമാം എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കി

വിമാനത്തിലെ 176 യാത്രക്കാരും സുരക്ഷിതര്‍

Update: 2023-02-24 08:39 GMT

തിരുവനന്തപുരം: കോഴിക്കോട്-ദമാം എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി. വിമാനത്തിലെ 176 യാത്രക്കാരും സുരക്ഷിതരാണ്. ടെക്നിക്കൽ വിഭാഗം വിമാനത്തിൽ ഉടൻ പരിശോധന നടത്തും. വിമാനത്തിന് സുരക്ഷാ പ്രശ്നമില്ലെന്ന് എയർ ഇന്ത്യാ അധിക്യതർ അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാനുള്ള സംഘം വിമാനത്താവളത്തിൽ സജ്ജമാണ്. 

ഇന്ന് തുടർ യാത്ര നടന്നില്ലെങ്കിൽ കെഎസ്ആർടിസി ബസ്സിൽ യാത്രക്കാരെ കോഴിക്കോട് എത്തിക്കും. യാത്രക്കാർക്ക് ഭക്ഷണം ഉൾപ്പെടെ നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

വിമാനത്തിന്‍റെ ചിറകിൽ പക്ഷി ഇടിച്ചതായി സൂചനയുണ്ടായിരുന്നു എന്നാൽ ഇതിൽ അധികൃതർ സ്ഥിരീകരണം നടത്തിയിട്ടില്ല. ഹാങർ യൂണിറ്റ് ഉള്ളത് കൊണ്ടാണ് തിരുവനന്തപുരത്ത് വിമാനം ഇറക്കിയത്. വിമാനം ഉയരുന്നതിനിടയിൽ ചിറക് റൺവേയിൽ തട്ടിയതായും സൂചനയുണ്ട്.  ഇന്ധനം ഒഴുക്കി വിമാനത്തിന്‍റെ ഭാരം കുറച്ച ശേഷമാണ് വിമാനം ഇറക്കിയത്. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News