കോഴിക്കോട് മെഡി. കോളജിൽ ആൻജിയോഗ്രാമിനുള്ള ഉപകരണം പുറത്തു നിന്ന് വാങ്ങുന്നത് ഉയർന്ന വിലയ്ക്ക്
സ്ഥിരം വിതരണക്കാർ ഉപകരണ വിതരണം നിർത്തിയതോടെയാണ് പുതിയ നീക്കം.
Update: 2025-09-14 09:28 GMT
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ആൻജിയോഗ്രാമിനുള്ള ഉപകരണം ഉയർന്ന വിലയ്ക്ക് പുറത്തു നിന്ന് വാങ്ങുന്നു. സ്ഥിരം വിതരണക്കാർ ഉപകരണ വിതരണം നിർത്തിയതോടെയാണ് പുതിയ നീക്കം. ആൻജിയോഗ്രാമിനുപയോഗിക്കുന്ന 'സിയോൺ ബ്ലൂ' എന്ന ഉപകരണം ഉയർന്ന വിലയ്ക്ക് വാങ്ങിയതിൻ്റെ രേഖ മീഡിയവണിന് ലഭിച്ചു.
വിതരണക്കാർ 4950 രൂപയ്ക്ക് നൽകുന്ന ഉപകരണം HDS പുറത്തുനിന്ന് വാങ്ങി നൽകുന്നത് 5872രൂപയ്ക്കാണ്. മറ്റു ഉപകരണങ്ങൾ വാങ്ങുന്നതും ഉയർന്ന വിലക്കാണെന്നും ആക്ഷേപമുണ്ട്.