കോഴിക്കോട്ട് നിർത്തിയിട്ട ജീപ്പിനുനേരെ ബോംബേറ്; രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിലാണു സംഭവം

Update: 2023-10-10 03:16 GMT
Editor : Shaheer | By : Web Desk

കോഴിക്കോട്: നിർത്തിയിട്ട ജീപ്പിലേക്ക് ബോംബെറിഞ്ഞു ഗുണ്ടാസംഘം. കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിലാണു സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണു ജീപ്പിനുനേരെ പെട്രോൾ ബോംബെറിഞ്ഞത്. സംഭവത്തിൽ രണ്ടുപേർക്കു പരിക്കേറ്റു.

ഇന്നു പുലർച്ചെ 2.30ഓടെയാണ് ആക്രമണം നടന്നത്. ഇവിടെ നിർത്തിയിട്ടിരുന്ന ജീപ്പിനുനേരെയായിരുന്നു ബോംബേറ്. ഇന്നലെ പുവ്വാട്ടുപറമ്പിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി കൊണ്ടുവന്നതായിരുന്നു ജീപ്പ്. ഇവരെ പിന്തുടർന്നെത്തിയ മറ്റൊരു വിഭാഗം ജീപ്പ് ആക്രമിക്കുകയും ബോംബെറിയുകയുമായിരുന്നു.

Advertising
Advertising

രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമായിരുന്നു ജീപ്പിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്കാണു പരിക്കേറ്റത്. ജീപ്പിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജീപ്പ് കത്തിനശിക്കുംമുൻപ് തന്നെ സമീപത്തുണ്ടായിരുന്ന ടാക്‌സി-ആംബുലൻസ് ഡ്രൈവർമാർ ചേർന്ന് തീയണച്ചതിനാൽ വലിയ നാശനഷ്ടങ്ങളുണ്ടായില്ല.

Full View

അക്രമികളെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് ബോംബേറിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

Summary: Gangsters hurled a bomb at a jeep parked in front of the Kozhikode Medical College casualty 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News