കോഴിക്കോട് മെഡി.കോളജ് കാത്ത്‌ലാബ് പ്രവർത്തനം പ്രതിസന്ധിയിൽ; ആൻജിയോഗ്രാം,ആൻജിയോ പ്ലാസ്റ്റി എന്നിവ മുടങ്ങി
നിലവില്‍ പണം അടച്ച് ഉപകരണങ്ങള്‍ വാങ്ങുന്ന രോഗികള്‍ക്കുള്ള ചികിത്സ മാത്രമാണ് നടക്കുന്നത്
Update: 2025-10-07 07:07 GMT
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കാത്ത് ലാബ് പ്രവർത്തനം പ്രതിസന്ധിയില്‍. ഇൻഷുറൻസിൽ വരുന്നവർക്കുള്ള ആൻജിയോഗ്രാം,ആൻജിയോ പ്ലാസ്റ്റിയുമാണ് മുടങ്ങിയത്. നിലവില്‍ പണം അടച്ച് ഉപകരണങ്ങള്‍ വാങ്ങുന്ന രോഗികള്‍ക്കുള്ള ചികിത്സ മാത്രമാണ് നടക്കുന്നത്.
കുടിശ്ശിക തീർക്കാത്തതിനാൽ വിതരണക്കാർ ഉപകരണ വിതരണം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം.ഏകദേശം 158കോടി രൂപയാണ് വിതരണക്കാര്‍ക്ക് ലഭിക്കാനുള്ളത്.ഇതില്‍ 13 കോടി രൂപയാണ് സര്‍ക്കാര്‍ വിതരണക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.എന്നാല്‍2025 മാര്‍ച്ച് വരെയുള്ള കുടിശ്ശിക പൂര്‍ണമായും നല്‍കിയാല്‍ മാത്രമേ ഉപകരണവിതരണം പുനരാരംഭിക്കൂ എന്നാണ് ഇവരുടെ നിലപാട്. സംസ്ഥാനത്ത് ഉടനീളം മെഡിക്കല്‍ കോളജുകളിലെ കാത്ത് ലാബുകളുടെ പ്രവര്‍ത്തനങ്ങളും വരും ദിവസങ്ങളില്‍ മുടങ്ങിയേക്കും..