വൈദ്യുതി നിലച്ചാല്‍ ഇരുട്ടിലായി കോഴിക്കോട് മെഡിക്കൽ കോളജ് കാരുണ്യ ഫാർമസി

മൊബൈല്‍ വെളിച്ചത്തിലാണ് നിലവിൽ മരുന്ന് വിതരണം

Update: 2025-09-30 04:10 GMT

കാരുണ്യ ഫാർമസി  Photo| MediaOne

കോഴിക്കോട്: വൈദ്യുതി നിലച്ചാല്‍ ഇരുട്ടിലായി കോഴിക്കോട് മെഡിക്കൽ കോളജിലെ കാരുണ്യ ഫാർമസി. വൈദ്യുതി നിലച്ചാല്‍ മരുന്നുവിതരണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് ഫാർമസി. ഇരുട്ടില്‍ തപ്പിയാണ് ജീവനക്കാർ മരുന്ന് കണ്ടെടുക്കുന്നത്.

യു പി എസ് ഇല്ലാത്തതാണ് മരുന്ന് വിതരണം തടസപ്പെടാനുള്ള കാരണമായി പറയുന്നത്.  മൊബൈല്‍ വെളിച്ചത്തിലാണ് നിലവിൽ മരുന്ന് വിതരണം. യുപിഎസിനായി നിരവധി തവണ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന് സ്റ്റോർ ഇന്‍ചാർജ് പറയുന്നു. കംമ്പ്യൂട്ടർ പ്രവർത്തിക്കാത്തതിനാല്‍ ബില്ലും ഇരുട്ടത്തെഴുതി നൽകേണ്ടിവരുന്നു.

Advertising
Advertising

പ്രതിസന്ധി തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും  പരിഹാരമായില്ല. നിർധനരായ നൂറ് കണക്കിന് രോഗികൾക്ക് ആശ്രയമായ കാരുണ്യ ഫാർമസിയിലെ പ്രശ്നം പരിഹരിക്കമെന്നാണ് രോഗികളുടെ ആവശ്യം.

Full View
Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News