ഗോഡ്സെയെ പ്രകീർത്തിച്ച പ്രൊഫസർ ഷൈജ ആണ്ടവനെ ഡീന്‍ ആക്കി കോഴിക്കോട് എൻഐടി

വകുപ്പ് മേധാവി പോലും ആകാത്ത ഷൈജയെ നിയമിച്ചത് സീനിയോറിറ്റി മറികടന്നെന്ന് പരാതി ഉയർന്നിട്ടുണ്ട്

Update: 2025-02-26 04:56 GMT
Editor : സനു ഹദീബ | By : Web Desk

കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച പ്രൊഫസറെ ഡീന്‍ ആക്കി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് എൻഐടി. ഗോഡ്സെയെ പ്രകീർത്തിച്ച പ്രൊഫസർ ഷൈജ ആണ്ടവന്‍ എൻഐടിയുടെ പുതിയ ഡീന്‍.

പ്ലാനിങ് ആന്റ് ഡെവല്പമെന്റ് ഡീനായി ഷൈജ ആണ്ടവനെ നിയമിച്ച് ഉത്തവിറങ്ങി. വകുപ്പ് മേധാവി പോലും ആകാത്ത ഷൈജയെ നിയമിച്ചത് സീനിയോറിറ്റി മറികടന്നെന്ന് പരാതി ഉയർന്നിട്ടുണ്ട്.

ഗോഡ്സെയെ പ്രകീർത്തിച്ച് എഫ്ബി പോസ്റ്റിട്ട കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ് ഷൈജ ആണ്ടവന്‍. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഷൈജ ഗോഡ്‌സെയെ പ്രകീത്തിച്ച് സാമൂഹ്യമാധ്യമങ്ങളിൽ കമന്റ് പങ്കുവെച്ചത്.

Advertising
Advertising

ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെയിൽ അഭിമാനമുണ്ട് എന്നായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ്. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അഡ്വ കൃഷ്ണ രാജ് ഗോഡ്‌സെയെ പ്രകീർത്തിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഷൈജ ആണ്ടവൻ കമന്റ് ചെയ്തത്. "നാഥുറാം വിനായക് ഗോഡ്‌സെ ഇന്ന് ഭാരതത്തിൽ നിരവധിപ്പേരുടെ ഹീറോ," എന്നെഴുതിയ പോസ്റ്റിലാണ് ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെയിൽ അഭിമാനമുണ്ടെന്ന് ഷൈജ ആണ്ടവൻ കമന്റ് ചെയ്തത്. പ്രതിഷേധം ശക്തമായപ്പോൾ കമന്റ് പിൻവലിച്ചു.

ഷൈജയുടെ വിവാദ എഫ് ബി പോസ്റ്റ്

സംഭവം വിവാദമായതിനെ തുടർന്ന് എസ്എഫ്ഐ, കെ എസ് യു, എംഎസ്എഫ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും ഡിവൈഎഫ്ഐ പോലുള്ള യുവജനസംഘടനകളും പരാതികളുമായി രംഗത്തെത്തിയിരുന്നു. എസ്എഫ്ഐ നൽകിയ പരാതിയിൽ കുന്ദമംഗലം പോലീസ് ഇന്ത്യൻ ശിക്ഷ നിയമം 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു. കേസിൽ പൊലീസ് നേരത്തെ ചോദ്യം ചെയ്യുകയും ഷൈജയുടെ ഫോൺ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. കേസിൽ പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News