കോഴിക്കോട് വിദ്യാർഥി സംഘർഷം; 13 പേർക്കെതിരെ കേസ്, നാലുപേർ അറസ്റ്റിൽ
വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് കണ്ണിനും മൂക്കിനും പരിക്കേൽപ്പിച്ചു
Update: 2025-03-16 06:23 GMT
കോഴിക്കോട്: വെള്ളിമാടുകുന്നിൽ വിദ്യാർഥി സംഘർഷം. ഐസിടി കോളജിലെ 13 വിദ്യാർഥികൾ ചേർന്ന് ജെഡിടി കോളജിലെ അഹമ്മദ് മുജ്തബ എന്ന വിദ്യാർഥിയെ മർദിക്കുകയായിരുന്നു.
വാഹനത്തിൻറെ താക്കോൽ ഉപയോഗിച്ച് കണ്ണിനും മൂക്കിനും പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ചേവായൂർ പൊലീസ് റിഫാസ്, ഷഹീൻ, നിഹാൽ, യാസിർ എന്നീ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു.
കണ്ടാലറിയാവുന്ന ഒമ്പത് വിദ്യാർഥികൾ ഉൾപ്പെടെ 13 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മാർച്ച് 13ന് രാത്രിയാണ് സംഭവം.
വീഡിയോ കാണാം: