'പരാതിക്കാരും പ്രതികളും രണ്ട് മതവിഭാഗക്കാർ'; സാധാരണ സംഘർഷത്തിന് മതത്തിൻ്റെ നിറം നൽകി വളയം പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്, വിവാദം
യുഡിഎഫ് ഇന്ന് വളയം പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും
Update: 2025-09-14 02:29 GMT
കോഴിക്കോട്:സാധാരണ സംഘർഷത്തിന് മതത്തിൻ്റെ നിറം നൽകി പൊലീസ് റിമാൻഡ് റിപ്പോർട്ട്. കോഴിക്കോട് വളയം പൊലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടാണ് വിവാദമായത്. പരാതിക്കാരും പ്രതികളും രണ്ടു മതവിഭാഗക്കാരാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
പൊലീസ് നിലപാടിനെതിരെ യുഡിഎഫ് ഇന്ന് വളയം പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ഓണ ദിവസമുണ്ടായ സംഘർഷത്തിൽ പ്രദേശത്തെ ഒരു മതവിഭാഗക്കാർക്ക് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാദാപുരത്ത് മുൻപ് നടന്ന വർഗീയ സംഘർഷങ്ങൾ എടുത്തു പറയുന്നതുമാണ് റിമാൻഡ് റിപ്പോർട്ട്.