'ഇതൊക്കെ തന്നെയല്ലേ ഞങ്ങളും പറയുന്നത്'; എംഎസ്എഫിന് എതിരെ വർഗീയത ആരോപിച്ച പി.എസ് സഞ്ജീവിനെ പിന്തുണച്ച് കെ.പി ശശികല
എംഎസ്എഫ് കേരളം കണ്ട ഏറ്റവും വലിയ വർഗീയ സംഘടനയാണ് എന്നായിരുന്നു സഞ്ജീവിന്റെ ആരോപണം.
Update: 2025-08-16 16:40 GMT
കോഴിക്കോട്: എംഎസ്എഫിന് എതിരെ വർഗീയത ആരോപിച്ച എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ.
''സഞ്ജീവേ എന്തു പറ്റി? സത്യം പറയാനുള്ള ധൈര്യമൊക്കെ വന്നല്ലോ? ഇതൊക്കെ തന്നെയല്ലേ ഞങ്ങളും പറയുന്നത്''- എന്നാണ് ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്.
എംഎസ്എഫ് കേരളം കണ്ട ഏറ്റവും വലിയ വർഗീയ സംഘടനയാണ് എന്നായിരുന്നു സഞ്ജീവിന്റെ ആരോപണം. എംഎസ്എഫിൽ ജമാഅത്തെ ഇസ്‌ലാമിക്കാരും ക്യാമ്പസ് ഫ്രണ്ടുകാരുമാണ് ഉള്ളത്. പട്ടിയെ വെട്ടി പഠിക്കുന്ന എസ്ഡിപിഐയുടെ ബാക്കിപത്രമാണ് എംഎസ്എഫ് തുടങ്ങിയ ആരോപണങ്ങളാണ് സഞ്ജീവ് ഉന്നയിച്ചത്.