കോൺഗ്രസ് മാർച്ചിൽ തലസ്ഥാനം യുദ്ധക്കളം; പൊലീസിന് നേരെ കല്ലേറ്, നേതാക്കൾ പ്രസംഗിക്കുന്ന വേദിക്കരികിൽ ഗ്രനേഡും ടിയർഗ്യാസും

പ്രവർത്തകർക്ക് നേരെ പൊലീസ് ഗ്രനേഡും ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായി.

Update: 2023-12-23 08:01 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഡി.ജി.പി ഓഫീസ് മാര്‍ച്ച് അക്രമാസക്തം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചു.

പിന്നാലെ മുതിർന്ന നേതാക്കളിൽ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനടക്കമുള്ള നേതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസും സിപിഎമ്മും ആക്രമണം അഴിച്ചുവിടുന്നുവെന്നാരോപിച്ചായിരുന്നു മാര്‍ച്ച്.

പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ സതീശന്‍ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു. 

watch video 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News