കെഎസ്ഇബി ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതി: ബില്ലിങ് വെബ്സൈറ്റ് തയ്യാറായി
പദ്ധതി പ്രഖ്യാപിച്ച് ഒരു മാസമായിട്ടും വെബ്സൈറ്റ് തയ്യാറാവാത്തത് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
തിരുവനന്തപുരം: കെഎസ്ഇബി ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായുള്ള ബില്ലിങ് വെബ്സൈറ്റ് തയ്യാറായി.
ഉപഭോക്താക്കൾക്ക് ഇനി അപേക്ഷ നൽകാം. നാളെ(വ്യാഴാഴ്ച) ഇതുമായി ബന്ധപ്പെട്ട് എല്ലാ കെഎസ്ഇബി സെക്ഷൻ ഓഫീസുകളിലെയും ജീവനക്കാർക്ക് ക്ലാസ് നൽകും.
പദ്ധതി പ്രഖ്യാപിച്ച് ഒരു മാസമായിട്ടും വെബ്സൈറ്റ് തയ്യാറാവാത്തത് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ മാസം 12നാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചത്. പത്ത് വർഷം വരെ കുടിശ്ശികയുള്ളവർക്ക് പലിശരഹിതമായി തുട അടക്കാൻ കഴിയുമായിരുന്നു. വിദേശത്തുള്ളവർക്കടക്കം ഉപകാരമാകുന്ന പദ്ധതിയാണിത്.
എന്നാല്‍ ഇതുവരെയും വെബ്സൈറ്റ് തയ്യാറാക്കിയിരുന്നില്ല. കെഎസ്ഇബി- ഐ.ടി വിഭാഗത്തിന്റെ മെല്ലെപോക്കിൽ ജനങ്ങൾക്കായിരുന്നു നഷ്ടം. മൂന്നു മാസമായിരുന്നു പദ്ധതിയുടെ കാലയളവ്. മീഡിയവൺ വാര്‍ത്തക്ക് പിന്നാലെ ബില്ലിങ് വെബ്സൈറ്റ് ഇപ്പോള്‍ തയ്യാറായിട്ടുണ്ട്.