കെഎസ്ഇബി തൊഴിലാളി സംഘടനകളുടെ സമരം ഒത്തുതീർപ്പായി; ശമ്പളപരിഷ്കരണത്തിന് സർക്കാർ അം​ഗീകാരം നൽകും

ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട സിഐടിയു. ഐഎൻടിയുസി, എഐടിയുസി സംഘടനകൾ കഴിഞ്ഞ 18 ദിവസമായി സമരത്തിലായിരുന്നു

Update: 2025-11-02 01:46 GMT

Photo: Special arrangement

തിരുവനന്തപുരം: കെഎസ്ഇബി തൊഴിലാളി സംഘനകളുടെ സമരം ഒത്തുതീർപ്പായി. വൈദ്യുതി മന്ത്രിയുമായി ഇന്ന് നടന്ന ചർച്ചയിലാണ് ധാരണ. 2016, 2021 വർഷങ്ങളിലെ കെഎസ്ഇബി ശമ്പളപരിഷ്കരണത്തിന് സർക്കാർ അം​ഗീകാരം നൽകും. ഡിഎ അനുവദിക്കുന്നതിന് സർക്കാരിന്റെ അം​ഗീകാരം തേടണമെന്ന ഉത്തരവ് റദ്ദാക്കാനും തീരുമാനം.

ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട സിഐടിയു. ഐഎൻടിയുസി, എഐടിയുസി സംഘടനകൾ കഴിഞ്ഞ 18 ദിവസമായി സമരത്തിലായിരുന്നു. ഇതോടെയാണ് മന്ത്രി ഇടപെട്ട് ഒത്തുതീർപ്പാക്കിയത്. ഇക്കാര്യം നേരിട്ട് ക്യാബിനറ്റിൽ വെയ്ക്കാമെന്ന് വൈദ്യുത മന്ത്രി ഉറപ്പുനൽകി.

ഡിഎ അനുവദിക്കുന്നതിന് സർക്കാരിന്റെ അം​ഗീകാരം തേടണമെന്ന ഉത്തരവ് റദ്ദാക്കും. പെൻഷൻ മാസ്റ്റർ ട്രസ്റ്റിന്റെ പ്രശ്നങ്ങൾ പഠിക്കാൻ നിയോ​ഗിച്ച ഡോക്ടർ രാജൻ കമ്മിറ്റി ഉടൻ പ്രവർത്തനം തുടങ്ങും. 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കരാർ തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കും. നിലവിലുള്ള മൂന്ന് പിഎസ് സി ലിസ്റ്റിൽ നിന്ന് പരമാവധി പേരെ നിയമിക്കും. മറ്റ് തസ്തികകളിലെ ഒഴിവ് ഉടൻ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യാനും ഇന്ന് ചേർന്ന കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News