നഞ്ചൻകോട്ട് കെഎസ്ആർടിസി ബസിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ബം​ഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.

Update: 2025-12-19 04:40 GMT

ബം​ഗളൂരു: കർണാടകയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. മൈസൂരിന് സമീപം നഞ്ചൻകോട്ട് പുലർച്ചെ രണ്ട് മണിക്കായിരുന്നു അപകടം. യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

ബം​ഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻഭാഗത്ത് തീപടർന്നതിനെ തുടർന്ന് ബസ് നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു.

മുന്നിൽ നിന്ന് തീ അതിവേ​ഗം മറ്റ് ഭാ​ഗത്തേക്ക് പടരുകയും ബസ് പൂർണമായും കത്തിനശിക്കുകയുമായിരുന്നു. തീപിടിത്തത്തിൽ യാത്രക്കാരുടെ ഫോണുകളും സാധനങ്ങളും നിരവധി രേഖകളും കത്തിനശിച്ചു. പാസ്പോർട്ട് അടക്കമുള്ളവയാണ് കത്തിനശിച്ചത്. അപകടത്തെ തുടർന്ന് മറ്റൊരു ബസ് എത്തിച്ചാണ് യാത്രക്കാരെ കേരളത്തിലെത്തിച്ചത്.

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിനും തീപിടിച്ചു. തിരുവനന്തപുരം ചെങ്കോട്ട മലയോര ഹൈവേയിൽ കലയപുരത്ത് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. വിമാനത്താവളത്തിൽ പോയി മടങ്ങിവന്ന കാറാണ് കത്തിനശിച്ചത്.

പുക ഉയരുന്നത് കണ്ട് കാറിലെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. തമിഴ്നാട് കടയനല്ലൂർ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. കടയ്ക്കലിൽ നിന്ന് ഫയർഫോഴ്സെത്തി തീയണച്ചു.‌‌

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News