കായംകുളത്ത് കെ.എസ്.ആർ.ടി.സി ബസിന് തീ പിടിച്ചു

എം.എസ്.എം കോളജിന് സമീപമാണ് അപകടം

Update: 2024-02-23 05:10 GMT

ബസ് കത്തുന്ന ദൃശ്യം

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. തീപടരും മുൻപ് യാത്രക്കാരെ പുറത്തിറക്കി. ആർക്കും പരുക്കേറ്റിട്ടില്ല. എം.എസ്.എം കോളജിന് സമീപമാണ് അപകടം. ബസ് പൂർണമായി കത്തിനശിച്ചു.

കരുനാഗപ്പള്ളിയില്‍ നിന്നും തോപ്പുംപടിയിലേക്ക് പോകുന്ന ബസിനാണ് തീ പിടിച്ചത്. കായകുളം സ്റ്റേഷനിലെത്തി ഹരിപ്പാട്ടേക്ക് ദേശീയപാത വഴി പോകുന്ന സമയത്താണ് അപകടം. പുക ഉയരുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പെട്ടെന്ന് യാത്രക്കാരെ ബസില്‍ നിന്നും പുറത്തിറക്കുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ ഇറക്കിയപ്പോഴേക്കും ബസില്‍ തീപടരാന്‍ തുടങ്ങി. അപകടകാരണം വ്യക്തമല്ല. ബസിന്‍റെ ഡീസല്‍ ടാങ്ക് ചോര്‍ന്നതാണെന്നും ബാറ്ററിയുടെ പ്രശ്നമാണെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഫയര്‍ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. ബസ് പൂര്‍ണമായും കത്തിനശിച്ചു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News