Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: താമരശേരി ചുരത്തിൽ ഫോൺ ഉപയോഗിച്ച് കെഎസ്ആർടിസി ഡ്രൈവറുടെ അപകട യാത്ര. കൽപ്പറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസിലെ ഡ്രൈവറാണ് അശ്രദ്ധയോടെ വാഹനമോടിച്ചത്. ഡിപ്പോയിൽ നിന്ന് യാത്ര തുടങ്ങിയത് മുതൽ ഫോൺ വിളിച്ചു കൊണ്ടാണ് ഡ്രൈവർ വാഹനമോടിച്ചതെന്ന് യാത്രക്കാർ ആരോപിച്ചു. കോഴിക്കോട് എത്തുന്നത് വരെ ഇദ്ദേഹം നിരവധി തവണ ഫോൺ ഉപയോഗിച്ചു എന്നും കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകുമെന്നും യാത്രക്കാർ പറഞ്ഞു.