കെഎസ്ആർടിസിക്ക് കരുത്തേകാൻ ജി. സുധാകരൻ എംഎൽഎ; അഞ്ച് ബസുകൾ വാങ്ങിനൽകും

പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം യാത്രാക്ലേശം നേരിടുന്ന ജനങ്ങൾക്ക് കൂടുതൽ യാത്രാസൗകര്യം ഉറപ്പാക്കാനും ഈ ഇടപെടൽ സഹായകമാകും

Update: 2026-10-13 17:26 GMT

ആലപ്പുഴ: പൊതുഗതാഗത മേഖലയ്ക്ക് കരുത്തുപകരാനും കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റ് വിപുലീകരിക്കാനും മാതൃകാപരമായ ഇടപെടലുമായി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. കെഎസ്ആർടിസിയുടെ പൊതുബസ് ഫ്ലീറ്റിലേക്ക് പുതിയ ബസ് വാങ്ങുന്നതിനായി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ അനുവദിച്ചു. തുടർന്നുള്ള നാല് വർഷക്കാലം ഓരോ വർഷവും ഓരോ ബസ് വീതം അനുവദിച്ച് ആകെ അഞ്ച് ബസുകൾ കെഎസ്ആർടിസിക്ക് ലഭ്യമാക്കാനാണ് ജി. സുധാകരൻ എംഎൽഎയുടെ തീരുമാനം. പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം യാത്രാക്ലേശം നേരിടുന്ന ജനങ്ങൾക്ക് കൂടുതൽ യാത്രാസൗകര്യം ഉറപ്പാക്കാനും ഈ ഇടപെടൽ സഹായകമാകും.

Advertising
Advertising

ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അമ്പലപ്പുഴ എംഎൽഎയ്ക്ക് നൽകിയ കത്തിന്റെയും 2026 സെപ്റ്റംബർ 25-ലെ ധനകാര്യ വകുപ്പിന്റെ സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ആദ്യ ബസിനായി 45 ലക്ഷം രൂപ അനുവദിച്ചത്. ബസ് വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി ആലപ്പുഴ ഡിപ്പോയിൽനിന്ന് അമ്പലപ്പുഴ മണ്ഡലത്തിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സർവീസ് നടത്തുന്നതിനാണ് മുൻഗണന. ആവശ്യാനുസരണം സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് കെഎസ്ആർടിസിയുടെ പൊതുബസ് ഫ്ലീറ്റിന്റെ ഭാഗമായി ബസ് സർവീസ് നടത്തുന്നതിനും പ്രയോജനപ്പെടുത്താം.

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തോടനുബന്ധിച്ച് നിയമസഭയിൽ വെച്ച് ജി. സുധാകരൻ ജലഗതാഗത മന്ത്രി സി.പി. ജോണുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കെഎസ്ആർടിസിയെ പിന്തുണയ്ക്കുന്നതിനുള്ള ദീർഘകാല ഇടപെടലിന്റെ പ്രാധാന്യം വ്യക്തമാക്കിയത്. അഞ്ച് വർഷവും ആസ്തിവികസന ഫണ്ടിൽനിന്ന് ഓരോ ബസ് വീതം ലഭ്യമാക്കി പൊതുഗതാഗത സംവിധാനത്തിന് പരമാവധി പിന്തുണ നൽകാനാണ് എംഎൽഎയുടെ തീരുമാനം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News