ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് സർക്കാരിന്റെ ആദരം; ധനസഹായം മുടങ്ങില്ലെന്ന് മുഖ്യമന്ത്രി

ആൻ്റണി വർഗീസ് പെപ്പെ കായിക വകുപ്പിന്റെ സെലിബ്രിറ്റി ഇൻഫ്ലുവൻസർ

Update: 2026-10-13 16:49 GMT

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് കേരളത്തിന്റെ ആദരവും അഭിനന്ദനവും. കായിക താരങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്ക് അറുതി വരുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. പല താരങ്ങൾക്കും മത്സരത്തിനുള്ള ചെലവ് സർക്കാർ നൽകുന്നില്ലെന്ന പരാതി ശക്തമായ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നിർണായക ഇടപെടൽ. ധനമന്ത്രി എന്ന നിലയിൽ ഇനിമുതൽ ഒരാൾക്കും മത്സര ചെലവിനുള്ള തുക മുടങ്ങില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. 'നിങ്ങൾ എങ്ങോട്ടും പോകണ്ട, ഇവിടെ നിന്നാൽ നിങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഉണ്ടാകും,' എന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

ജി.വി രാജ കായിക പുരസ്കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനങ്ങൾ. കായിക മേഖലയ്ക്ക് കരുത്ത് പകരുന്നതിന്റെ ഭാഗമായി മികച്ച താരങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, കേരളത്തിൽ വ്യാപകമായി കളിസ്ഥലങ്ങൾ നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവതലമുറയെ ലക്ഷ്യമാക്കി, മയക്കുമരുന്നിനോട് വിടപറഞ്ഞ് കായിക രംഗത്ത് പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

അതിനിടെ, കായിക വകുപ്പിന്റെ പുതിയ സെലിബ്രിറ്റി ഇൻഫ്ലുവൻസറായി നടൻ ആൻ്റണി വർഗീസ് പെപ്പെയെ തെരഞ്ഞെടുത്തു. കായിക മന്ത്രി ഒ.ജെ ജനീഷ് ആണ് ചടങ്ങിൽ ഈ പ്രഖ്യാപനം നടത്തിയത്. കായികരംഗത്തെ പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനും പ്രചോദനം നൽകുന്നതിനുമുള്ള മുന്നേറ്റങ്ങളുടെ ഭാഗമായാണ് ഈ നിയമനം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News