പിണറായി വിജയന്റെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുള്ള ഗണ്‍മാന്റെ സഞ്ചാരം; അന്വേഷണം

ആലപ്പുഴ 'രക്ഷാപ്രവർത്തന' കേസിൽ സസ്‌പെന്‍ഷനിലുള്ള അനില്‍ കുമാറാണ് കാറുമായി കറങ്ങിയത്

Update: 2026-10-13 14:11 GMT

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അകമ്പടി വാഹനവുമായി മുൻ ഗണ്‍മാന്റെ സഞ്ചാരം. സസ്‌പെന്‍ഷനിലുള്ള അനില്‍ കുമാറാണ് കാറുമായി കറങ്ങിയത്. പത്തനാപുരം, ഏനാത്ത് എന്നിവിടങ്ങളിൽ സഞ്ചരിച്ചുവെന്നാണ് വിവരം.

അനില്‍ കുമാര്‍ വാഹനവുമായി സഞ്ചരിച്ചപ്പോള്‍ പിണറായി വിജയന്‍ തിരുവനന്തപുരത്താണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഇന്റലിജന്റ്സ് എഡിജിപി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ഡിജിപി നിര്‍ദേശം നല്‍കി. 'KL 01 CH 6749' എന്ന എസ്‌കോര്‍ട്ട് കാറിലാണ് അനില്‍ കുമാര്‍ കറങ്ങിയത്. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസിലാണ് അനില്‍ കുമാര്‍ സസ്‌പെന്‍ഷനിലായത്. 

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News