വടകര എംഡിഎംഎ കേസ്; ഒരാള്‍ കൂടി പിടിയില്‍

എംഡിഎംഎ ഉപയോഗത്തിനും വില്‍പ്പനക്കും പുറമെ സാമ്പത്തിക ഇടപാടുകളിലും നേരിട്ട് പങ്കുള്ളയാളാണ് പിടിയിലായത്

Update: 2026-10-13 17:05 GMT

കോഴിക്കോട്: വടകരയില്‍ അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പേരാമ്പ്ര മേഞ്ഞാന്ന്യം സ്വദേശി ഫിറോസാണ് പിടിയിലായത്. പേരാമ്പ്ര പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്.

എംഡിഎംഎ ഉപയോഗത്തിനും വില്‍പ്പനക്കും പുറമെ സാമ്പത്തിക ഇടപാടുകളിലും ഇയാള്‍ക്ക് പങ്കുള്ളതായി പൊലീസ് കണ്ടെത്തി. അധ്യാപികമാരുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

നേരത്തെ, കേസില്‍ ഒരാളെ കൂടി പൊലീസ് പ്രതിചേര്‍ത്തിരുന്നു. കൂത്താളി സ്വദേശി അനസിനെയാണ് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതിചേര്‍ത്തത്. കേസിലെ ആറാം പ്രതിയാണ് അനസ്. ലഹരി കച്ചവടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് അനസ് സഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍. ലഹരി ആവശ്യക്കാര്‍ക്ക് ലൊക്കേഷന്‍ അയച്ചുനല്‍കിയതും അനസാണെന്നാണ് പൊലീസ് പറയുന്നത്.

കേസിലെ മറ്റ് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ബിആര്‍സി അധ്യാപകരായ കീര്‍ത്തന, നീഷ്മ, കാവ്യ എന്നിവര്‍ക്കും അഞ്ചാം പ്രതി ജിജിന്‍ കുര്യാക്കോസിനുമാണ് ജാമ്യം ലഭിച്ചത്. വടകര എന്‍ഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News