മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവം; മെക്കാനിക്കിനെതിരെ നടപടിയെടുക്കാതെ കെ.എസ്.ആർ.ടി.സി

അതിക്രമത്തിൽ നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തപ്പോൾ പ്രേമനനെ ഇടിച്ചിട്ട മെക്കാനിക്കൽ ജീവനക്കാരനെതിരെ നടപടി ഒഴിവാക്കി

Update: 2022-09-21 01:49 GMT

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച കൂട്ടത്തിലുണ്ടായിരുന്ന മെക്കാനിക്കിനെതിരെ നടപടിയെടുക്കാതെ കെ.എസ്.ആർ.ടി.സി. അതിക്രമത്തിൽ നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തപ്പോൾ പ്രേമനനെ ഇടിച്ചിട്ട മെക്കാനിക്കൽ ജീവനക്കാരനെതിരെ നടപടി ഒഴിവാക്കി. അതേസമയം, ജീവനക്കാരെ പൊലീസ് അറസ്റ്റു ചെയ്തേക്കും.

കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദ്ദനമേറ്റ പ്രേമനൻ തന്നെ ക്രൂരമായി മർദ്ദിച്ച നീല ഷർട്ടിട്ട മെക്കാനിക്കിന്‍റെ കാര്യം പറയുന്നുണ്ട്. അച്ഛനെയും മകളെയും ജീവനക്കാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് എഫ്.ഐ.ആറിലും പേരറിയാത്ത മെക്കാനിക്കിനെ പ്രതിച്ചേർത്തു. എന്നാൽ, അന്വേഷണത്തിന് എത്തിയ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം, മെക്കാനിക്കിനെ തിരിച്ചറിഞ്ഞില്ല. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്‍റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെ സസ്പെൻഡ് ചെയ്തത്.

മെക്കാനിക്കിനെ ഒഴിവാക്കിയതിൽ ഗതാഗതവകുപ്പോ കെ.എസ്.ആർ.ടി.സിയോ കൃത്യമായ ഉത്തരം നൽകുന്നില്ല. അതേസമയം, ജീവനക്കാരെ പ്രതിച്ചേർത്ത് കാട്ടാക്കട പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഇന്ന് തുടർനടപടിയുണ്ടാകുമെന്നാണ് വിവരം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News