'സഞ്ജീവ് 'ഞഞ്ഞാ പിഞ്ഞാ' വർത്തമാനം നിർത്തുക, അല്ലെങ്കിൽ വായിൽ വിഷം നുരയ്ക്കുന്ന ശശികല ടീച്ചറിന്റെ പിൻതലമുറക്കാരനായി കാലം മുദ്ര കുത്തും'; കെഎസ്‍യു

എംഎസ്എഫിനും പി.കെ നവാസിനും എസ്എഫ്ഐയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അലോഷ്യസ് സേവ്യർ

Update: 2025-08-17 04:37 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: എംഎസ്എഫ് വർഗീയ സംഘടനയെന്നും പി.കെ നവാസ് വർഗീയ വാദിയുമാണെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിൻ്റെ പ്രസ്താവന വിവരക്കേടിൻ്റെ ഭാഗമണെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. പി.എസ് സഞ്ജീവ് ശശികല ടീച്ചറിന് പഠിക്കരുതെന്നും കേരളത്തിൽ വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി സംഘ പരിവാർ കേന്ദ്രത്തിൽ നിന്നും പുറപ്പെടുവിക്കുന്ന വിഷലിപ്തമായ വാക്കുകൾക്ക് സമാനമാണ് പി.എസ് സഞ്ജീവ് ഇന്നലെ നടത്തിയ പ്രസ്താവനയെന്നും  അലോഷ്യസ് സേവ്യർ പറഞ്ഞു.

'എംഎസ്എഫിനെ വർഗ്ഗീയ സംഘടനയായി ചിത്രീകരിക്കാനുള്ള ശ്രമം ചരിത്രത്തെ പറ്റിയുള്ള അറിവില്ലായ്മയുടെ ഭാഗമാണ്. ഏതായാലും എം.എസ്.എഫിനും, പി.കെ നവാസിനും എസ്.എഫ്.ഐയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.പി.എസ് സഞ്ജീവിൻ്റെയും ശശികല ടീച്ചറിൻ്റെയും സ്വരം ഒരു പോലെയാണ് എന്ന് പറയാതെ വയ്യ' ..എംഎസ്എഫ് മുസ്‍ലിം ലീഗിന്റെ വിദ്യാർഥി സംഘടനയാണ്. പി കെ നവാസ് അതിന്റെ സംസ്ഥാന അധ്യക്ഷനുമാണ്. UDSF മുന്നണിയുടെ കരുത്തുറ്റ നേതാവുമാണ്. അതുകൊണ്ട് സഞ്ജീവ് ചുമ്മ" ഈ ഞഞ്ഞാ പിഞ്ഞാ " വർത്തമാനം ഒക്കെ നിർത്തുക അല്ലെങ്കിൽ വായിൽ വിഷം നുരയ്ക്കുന്ന ശശികല ടീച്ചറിന്റെ പിൻതലമുറക്കാരനായി കാലം നിങ്ങളെ മുദ്ര കുത്തും'...അലോഷ്യസ് സേവ്യർ ഫേസ്ബുക്കില്‍ കുറിച്ചു.

Advertising
Advertising

അലോഷ്യസ് സേവ്യറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

എംഎസ്എഫ് വർഗീയ സംഘടനയെന്നും പി.കെ നവാസ് വർഗ്ഗീയ വാദിയുമാണെന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിൻ്റെ പ്രസ്താവന വിവരക്കേടിൻ്റെ ഭാഗമെന്ന് പറയാതെ വയ്യ."പി.എസ് സഞ്ജീവ് ശശികല ടീച്ചറിന് പഠിക്കരുത്". കേരളത്തിൽ വർഗ്ഗീയ അജണ്ടകൾ നടപ്പിലാക്കാൻ വേണ്ടി സംഘ പരിവാർ കേന്ദ്രത്തിൽ നിന്നും പുറപ്പെടുവിക്കുന്ന വിഷലിപ്തമായ വാക്കുകൾക്ക് സമാനമാണ് പി.എസ് സഞ്ജീവ് ഇന്നലെ നടത്തിയ പ്രസ്താവന.

MSF നെ വർഗ്ഗീയ സംഘടനയായി ചിത്രീകരിക്കാനുള്ള ശ്രമം ചരിത്രത്തെ പറ്റിയുള്ള അറിവില്ലായ്മയുടെ ഭാഗമാണ്. ഏതായാലും എം.എസ്.എഫിനും, പി.കെ നവാസിനും എസ്.എഫ്.ഐയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.പി.എസ് സഞ്ജീവിൻ്റെയും ശശികല ടീച്ചറിൻ്റെയും സ്വരം ഒരു പോലെയാണ് എന്ന് പറയാതെ വയ്യ..

വർഗ്ഗീയത പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നുള്ളത്‌ എക്കാലവും സിപിഎമ്മിനും എസ്‌എഫ്‌ ഐക്കും ഹോബിയാണ്.

മതേതരത്വവും ജനാധിപത്യവും പറയാനും പ്രവർത്തിക്കാനും ഇല്ലാതെവരുമ്പോൾ വർഗ്ഗീയത പറയുകയല്ലാതെ പിന്നെയെന്താണ് ഫാഷിസ്റ്റുകൾ ചെയ്യുക?

എം എസ്‌ എഫിനെ വർഗ്ഗീയ സംഘടനയാക്കുകയും പികെ നവാസിനെ വർഗ്ഗീയവാദിയാക്കുകയും ചെയ്യുന്നതിലൂടെ എസ്‌ എഫ്‌ ഐ പ്രസിഡന്റ്‌ പി എസ്‌ സഞ്ജിവ്‌ ചെയ്യുന്നത്‌ മറിച്ചൊന്നല്ല.

കേരളം ഈ നൂറ്റാണ്ടിൽ കണ്ട കൊടും വർഗ്ഗീയത പ്രചരിപ്പിക്കുന്ന, മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്നവരാണ് CPIM. അതിന് എത്രയോ ഉദാഹരണം നമ്മൾ കണ്ടതാണ്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജിന് പരസ്യപിന്തുണ പ്രഖാപിച്ചത് ഹിന്ദു മഹാസഭയാണ്.

അതിനെ ഹൃദയംകൊണ്ട്‌ പുണരുകയാണ് സ്വരാജും സിപിഎമ്മും ചെയ്തത്‌.

എന്നിട്ടിപ്പോൾ എസ് എഫ് ഐക്ക്

എംഎസ്എഫ് വർഗ്ഗീയ സംഘടന!

ഇതിനെല്ലാം പിന്നിൽ തികഞ്ഞ മുസ്‍ലിം വിരുദ്ധത ഒന്ന് മാത്രമാണ്‌ എന്ന് വ്യക്തം.ഒപ്പം തുടർ പരാജയങ്ങളിലെ തീർത്താൽ തീരാത്ത നിരാശയും കലിയും.

ഒന്നു പറയാം എം എസ് എഫ് മുസ്‍ലിം ലീഗിന്റെ വിദ്യാർഥി സംഘടനയാണ്.പി കെ നവാസ് അതിന്റെ സംസ്ഥാന അധ്യക്ഷനുമാണ്. UDSF മുന്നണിയുടെ കരുത്തുറ്റ നേതാവുമാണ്.

അതുകൊണ്ട് സഞ്ജീവ് ചുമ്മ" ഈ ഞഞ്ഞാ പിഞ്ഞാ " വർത്തമാനം ഒക്കെ നിർത്തുക അല്ലെങ്കിൽ വായിൽ വിഷം നുരയ്ക്കുന്ന ശശികല ടീച്ചറിന്റെ പിൻതലമുറക്കാരനായി കാലം നിങ്ങളെ മുദ്ര കുത്തും.

~ അലോഷ്യസ് സേവ്യർ

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News