'ബന്ധങ്ങളിലെ ഇഴയടുപ്പം സാമുദായിക സൗഹൃദങ്ങളെ കൂട്ടിയിണക്കുന്ന കണ്ണികളായി പലപ്പോഴും മാറിയിരുന്നു'; കെ.എം മാണിയെ അനുസ്മരിച്ച് കുഞ്ഞാലിക്കുട്ടി

മാണി സാർ ഇല്ലാത്ത ഈ കാലത്ത് അദ്ദേഹം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്ത് പോയ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ ആ വിടവ് വേദനയുള്ള അനുഭവമായിട്ടുണ്ട്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Update: 2023-04-09 15:55 GMT

Kunjalikutty and KM Mani

മലപ്പുറം: മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന കെ.എം മാണിയെ അനുസ്മരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സ്‌നേഹബന്ധങ്ങൾക്ക് വലിയ ഉറപ്പും മൂല്യവും കൽപിച്ചിരുന്ന സഹൃദയനായിരുന്നു മാണിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എന്റെ ആത്മ സുഹൃത്തും, കേരള രാഷ്ട്രീയത്തിലെ അതികായനുമായിരുന്ന കെ. എം. മാണി സാറിന്റെ വിയോഗത്തിന് ഇന്ന് നാലാണ്ട് തികയുകയാണ്. എത്ര പെട്ടന്നാണ് കാലം മിന്നി മറയുന്നത്. മാണി സാറുമൊത്തുള്ള ദീർഘ കാലത്തെ ആത്മ ബന്ധത്തിന്റെ ഓർമ്മകൾക്ക് ഇപ്പോഴും നല്ല തെളിച്ചമുണ്ട്. സ്നേഹ ബന്ധങ്ങൾക്ക് വലിയ ഉറപ്പും, മൂല്യവും കല്പിച്ചിരുന്ന സഹൃദയനായിരുന്നു അദ്ദേഹം. ബന്ധങ്ങളിലെ ആ ഇഴയടുപ്പം വ്യക്തി ജീവിതത്തിനപ്പുറത്തേക്ക് സാമുദായിക സൗഹൃദങ്ങളെ കൂട്ടിയിണക്കുന്ന കണ്ണികൾ കൂടിയായി പലപ്പോഴും മാറിയിരുന്നു. മാണി സാർ ഇല്ലാത്ത ഈ കാലത്ത് അദ്ദേഹം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്ത് പോയ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ ആ വിടവ് വേദനയുള്ള അനുഭവമായിട്ടുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News