കുന്നംകുളം കസ്റ്റഡി മർദനം: പുനരന്വേഷണം നടത്താൻ തീരുമാനം; മുഴുവൻ ഫയലുകളും ഹാജരാക്കണമെന്ന് ഉത്തരമേഖലാ ഐജി

മർദിച്ചവരെ പുറത്താക്കണമെന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് സുജിത്തും കോൺഗ്രസും

Update: 2025-09-08 00:57 GMT
Editor : ലിസി. പി | By : Web Desk

തൃശൂര്‍: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദിച്ചതിൽ സസ്പെൻഷനിലായ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ തുടർനടപടികൾ ആരംഭിക്കുന്നു. കേസുമായി മുഴുവൻ ഫയലുകളും ഹാജരാക്കാൻ ഉത്തര മേഖല ഐജി രാജ്പാൽ മീണ തൃശ്ശൂർ റേഞ്ച് ഡിഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ പുനരന്വേഷണം നടത്താനാണ് തീരുമാനം. ഇതോടെ ഉദ്യോഗസ്ഥർക്കെതിരായ നടപടി പുനപരിശോധിക്കാനാകും.

മർദിച്ച ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നാണ് സുജിത്തും കോൺഗ്രസ് പാർട്ടിയും ആവശ്യപ്പെടുന്നത്. പൊലീസ് മർദനത്തിന് എതിരായ വികാരം ഉയർത്താൻ കെപിസിസി നീക്കമാരംഭിച്ചു. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഉണ്ടായിട്ടുള്ള സ്റ്റേഷൻ മർദനങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കും. ഇത്തരം സിസിടിവി ദൃശ്യങ്ങൾ സംഘടിപ്പിക്കാനും ശ്രമം നടത്തും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News