കുന്നംകുളം മുൻ എംഎൽഎ ബാബു എം.പിലാശേരി അന്തരിച്ചു
പാർക്കിൻസൺസ് അസുഖബാധിതനായി ചികിത്സയിലായിരുന്നു
Update: 2025-10-14 10:32 GMT
Photo|Special Arrangement
തൃശൂർ: കുന്നംകുളം മുൻ എംഎൽഎ ബാബു എം.പിലാശേരി അന്തരിച്ചു. 67 വയസായിരുന്നു. പാർക്കിൻസൺസ് അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം.
ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് പാലിശ്ശേരിയെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്. 2006,2011 വർഷം കുന്നംകുളത്തെ ഇടതുപക്ഷ എംഎൽഎ ആയിരുന്നു.