ജനാഭിമുഖ കുർബാനയെ ചൊല്ലി എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ പ്രതിഷേധം

പ്രതിഷേധക്കാരെ പൊലീസ് പള്ളിയിൽ നിന്നും മാറ്റുന്നു

Update: 2022-12-23 16:57 GMT

എറണാകുളം: ജനാഭിമുഖ കുർബാനയെ ചൊല്ലി എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ പ്രതിഷേധം. അൾത്താരയ്ക്ക് മുന്നിൽ ഇരു വിഭാഗങ്ങളും പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് പള്ളിയിൽ നിന്നും മാറ്റുകയാണ്. 

സെന്‍റ് മേരീസ് ബസലിക്കയില്‍ ഒരേ സമയം ഇന്ന് രണ്ട് തരം കുർബാനകളാണ് നടന്നത്. പുതിയ അഡ്മിനിസ്‌ട്രേറ്റർ ഏകീകൃത കുർബാന അർപ്പിക്കുമ്പോൾ, വിമത വിഭാഗം ജനാഭിമുഖ കുർബാന നടത്തുകയായിരുന്നു. ഏഴ് വൈദികര്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചപ്പോള്‍ ഒരു വൈദികനാണ് ഏകീകൃത കുര്‍ബാന അര്‍പ്പിച്ചത്. സംഘർഷാവസ്ഥയെ തുടർന്ന് പള്ളിക്കകത്ത് കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News