'കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷ വര്‍ധിപ്പിക്കും'; കൂടുതൽ നിയമനങ്ങൾ നടത്തുമെന്ന് വീണാജോർജ്

20 സുരക്ഷാ ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിച്ചു

Update: 2022-08-19 05:07 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷ വർധിപ്പിക്കാൻ കൂടുതൽ നിയമനങ്ങൾ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി 20 സുരക്ഷാ ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിച്ചു. നിയമനം നടത്തുന്നതോടെ സുരക്ഷ പ്രശ്‌നങ്ങൾക്ക് പരിഹാരം ആകുമെന്നും മന്ത്രി പറഞ്ഞു.

മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് അടുത്തിടെ നിരവധി അന്തേവാസികൾ ചാടിപ്പോയത് ഏറെ വിവാദമായിരുന്നു. സുരക്ഷവീഴ്ചമുതലെടുത്താണ് പലരും രക്ഷപ്പെട്ടിരുന്നത്.  കൊലക്കേസ് പ്രതി രണ്ടുദിവസം മുമ്പാണ് ഇവിടെ നിന്ന് ചാടിപ്പോയത്.  പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടത്. തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.കേന്ദ്രത്തിലെ സുരക്ഷാ സംവിധാനത്തിലുണ്ടായ പാളിച്ച കാരണമാണ് പ്രതി രക്ഷപ്പെട്ടതെന്ന് കമ്മീഷൻ പ്രാഥമികമായി വിലയിരുത്തിയത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News