ആരും പാർട്ടി വിട്ട് പോകില്ല, കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു: സി.പി.എം
''സി.പി.എം നേതാവിന്റെ വാഹനത്തിലെ ലഹരിക്കടത്തിൽ ഷാനവാസിന് സജി ചെറിയാൻ ക്‌ളീൻ ചിറ്റ് നൽകിയിട്ടില്ല. ഷാനവാസ് കുറ്റവിമുക്തനാണെന്ന് സജി ചെറിയാൻ പറഞ്ഞിട്ടില്ല''
Update: 2023-01-12 09:56 GMT
ആര്‍ നാസര്‍
ആലപ്പുഴ: കുട്ടനാട്ടിലെ കൂട്ടരാജിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ചതായി സി.പി.എം ജില്ലാ സെക്രട്ടറി ആർ നാസർ. ആരും പാർട്ടി വിട്ട് പോകില്ല. ലഭിച്ച പരാതികളിൽ പരിഹാരം ഉണ്ടാകും. അവർ ഉന്നയിച്ച പരാതികളിൽ ചില വസ്തുതകൾ ഉണ്ടെന്ന് ബോധ്യമായി. താഴെ തട്ടിൽ യോഗങ്ങൾ ചേരും.
സി.പി.എം നേതാവിന്റെ വാഹനത്തിലെ ലഹരിക്കടത്തിൽ ഷാനവാസിന് സജി ചെറിയാൻ ക്‌ളീൻ ചിറ്റ് നൽകിയിട്ടില്ല. ഷാനവാസ് കുറ്റവിമുക്തനാണെന്ന് സജി ചെറിയാൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങളാണ് കാര്യങ്ങൾ വളച്ചൊടിച്ചൊടിച്ചതെന്നാണ് എന്നാണ് തന്നോട് പറഞ്ഞത്. തെളിവില്ലെന്ന് സജി ചെറിയാൻ പറഞ്ഞിട്ടില്ല. ലഹരിക്കടത്തിൽ ഷാനവാസിന്റെ പങ്ക് അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.