പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപകൻ കെ.വി ശശികുമാറിന് ജാമ്യം

അധ്യാപകനായിരിക്കെ പീഡിപ്പിച്ചുവെന്നായിരുന്നു രണ്ട് പൂർവ വിദ്യാർഥിനികളുടെ പരാതി

Update: 2022-06-08 09:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

മലപ്പുറം: പോക്സോ കേസിൽ അറസ്റ്റിലായ മലപ്പുറം സെന്‍റ് ജമ്മാസ് സ്കൂളിലെ മുൻ അധ്യാപകൻ കെ.വി ശശികുമാറിന് ജാമ്യം. രണ്ട് പോക്സോ കേസുകളിലാണ് മഞ്ചേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചുവെന്നായിരുന്നു രണ്ട് പൂർവ വിദ്യാർഥിനികളുടെ പരാതി.

കഴിഞ്ഞ മേയിലാണ് ശശികുമാറിനെ അറസ്റ്റ് ചെയ്തത്. സിഐ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, വയനാട് ബത്തേരിക്കു സമീപത്തെ ഹോം സ്റ്റേയിൽനിന്നാണ് ഇയാളെ പിടികൂടിയത്. പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. അൻപതിലധികം പീഡന പരാതികളാണ് ശശികുമാറിനെതിരെ ഉയർന്നത്. പരാതി അറിയിച്ചിട്ടും മാനേജ്മെന്‍റ് നടപടിയെടുത്തില്ലെന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ ആരോപിച്ചിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News