മൂന്നാറിൽ ട്രാവലറിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞ സംഭവം: വാഹനം കണ്ടെത്തി, ആളെ കണ്ടെത്താനായില്ല

കോഴിക്കോട് വടകരയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണിരുന്നത്

Update: 2022-11-12 13:49 GMT
Advertising

മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കുടിയിൽ മണ്ണിടിച്ചിലുണ്ടായ സംഭവത്തിൽ കാണാതായ വാഹനം കണ്ടെത്തി, എന്നാൽ വാഹനത്തിലുണ്ടായിരുന്നെന്ന് സംശയിക്കപ്പെടുന്നയാളെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചിൽ തുടരും. അതേസമയം, മൂന്നാർ വട്ടവട റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു.

Full View

കോഴിക്കോട് വടകരയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ എത്തിയ ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണിരുന്നത്. പ്രദേശത്ത് നിർത്തിയിട്ടിരുന്ന വാഹനം മണ്ണിടിഞ്ഞെത്തിയതോടെ താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഒരാൾ വാഹനത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയമുണ്ട്. 11 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. നേരത്തെയും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലുമുണ്ടായ പ്രദേശമാണിത്. അതിനിടെ, മൂന്നാർ എല്ലപെട്ടിയിലും മണ്ണിടിച്ചിലുണ്ടായി.


Full View


Landslide incident on traveler in Munnar: Vehicle found, no person found

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News