ചാലിശ്ശേരിയിലെ മയക്കുമരുന്ന് കടത്തിന് പിന്നിൽ വൻസംഘം; ലഹരി കടത്തിന് പെൺകുട്ടികളും

പൊലീസ് പരിശോധനയിൽ നിന്നും രക്ഷപെടാൻ കാറിന്റെ മുൻ സീറ്റിൽ പെൺകുട്ടികളെ ഇരുത്തിയാണ് യാത്ര ചെയ്യുന്നത്

Update: 2021-07-09 02:07 GMT

പാലക്കാട് ചാലിശ്ശേരിയിൽ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ച സംഘം ലഹരി കടത്തിനും പെൺകുട്ടിയെ ഉപയോഗിച്ചതായി സൂചന. പൊലീസ് പരിശോധനയിൽ നിന്നും രക്ഷപെടാനാണ് കാറിന്റെ മുൻ സീറ്റിൽ പെൺകുട്ടിയെ ഇരുത്തി യാത്ര ചെയ്യുന്നത്.

പലതരത്തിലുള്ള ലഹരി പദാർഥങ്ങൾ നൽകി പെൺകുട്ടികളിലൂടെ തങ്ങൾ ആഗ്രഹിക്കുന്നത് എന്തും നേടി എടുക്കുക എന്നതാണ് ഈ സംഘത്തിന്റെ രീതി. പെൺകുട്ടികളെ മുൻ നിർത്തി മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.

മയക്കുമരുന്നിന് അടിമകളാക്കി മാറ്റുന്ന പെൺകുട്ടികളെ പിന്നീട് ലഹരി വസ്തുക്കളുടെ വിൽപ്പനക്ക് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സ്ഥിരമായി ഈ സംഘത്തോടെപ്പം ലഹരി കടത്തിന് സ്ത്രീകൾ ഉണ്ടെന്നാണ് വിവരം. നാട്ടുകാരുടെ മാസങ്ങൾ നീണ്ട പരിശ്രമത്തിനെടുവിലാണ് സംഘത്തിലുള്ളവരെ കണ്ടെത്തുന്നത്. ഈ സംഘത്തെ കുറിച്ച് നേരത്തെ പൊലീസിന് പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News