അഭിഭാഷകയെ മർദിച്ച കേസ്: പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ബെയ്‌ലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും

Update: 2025-05-16 01:11 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: വഞ്ചിയൂരിൽ യുവഅഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഒളിവിലായിരുന്ന ബെയിലിൻദാസിനെ തിരുവനന്തപുരം സ്റ്റേഷൻ കടവിൽ വച്ചാണ് തുമ്പ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. ബെയ്‌ലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

പൂന്തുറയിലെ വീട്ടിൽ നിന്ന് മടങ്ങവെ തിരുവനന്തപുരം സ്റ്റേഷൻ കടവിൽ വച്ച് കാറ് തടഞ്ഞാണ് ബെയ്‌ലിൻ ദാസിനെ തുമ്പ പൊലീസ് പിടികൂടിയത്. ദുർബല വകുപ്പുകൾ ചുമത്തി കേസെടുത്തതിനുംരണ്ട് ദിവസമായിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിലും പൊലീസ് വിമർശനം നേരിട്ടിരുന്നു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച അഭിഭാഷകനെ വൈദ്യപരിശോധനയ്ക്ക് പുറത്തിറക്കിയപ്പോൾ സഹപ്രവർത്തകരുടെ മുമ്പിൽ കരഞ്ഞു.

Advertising
Advertising

നിയമപരമായും അല്ലാതെയും പിന്തുണച്ച എല്ലാവർക്കുംനന്ദിയുണ്ടെന്ന് മർദനമേറ്റ അഭിഭാഷക ശ്യാമിലി മീഡിയവണിനോട് പറഞ്ഞു. മർദനമേറ്റ അഭിഭാഷകയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പൊലീസ് തീരുമാനിക്കും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News