റീ കൗണ്ടിങ്ങിലും മാറ്റമില്ല; കാസർകോട് ജില്ലാ പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തി

പുത്തി​ഗെ ഡിവിഷനിൽ റീക്കൗണ്ടിങ് ആരംഭിച്ചിട്ടില്ല

Update: 2025-12-14 04:44 GMT

കാസര്‍കോട്: കാസർകോട് ജില്ലാപഞ്ചായത്തിലെ ബേക്കൽ ഡിവിഷനിലെ റീകൗണ്ടിങ് പൂർത്തിയായി. ‍ഡിവിഷനിലെ മത്സര ഫലത്തിൽ മാറ്റമില്ലാതായതോടെ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി. ബേക്കലിൽ യുഡിഎഫ് സ്ഥാനാർഥിയും പുത്തിഗെയിൽ ബിജെപി സ്ഥാനാർഥിയുമാണ് പരാതി നൽകിയത്. ഇരു ഡിവിഷനുകളിലും വിജയിച്ച സ്ഥാനാർഥികളുടെ ഭൂരിപക്ഷം കുറവായതിനെ തുടർന്നാണ് പരാതിയുയർന്നത്. ബേക്കൽ ഡിവിഷനിൽ പള്ളിക്കര പഞ്ചായത്തിലെ കൗണ്ടിങ് സമയത്ത് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത് മാറിയെന്നായിരുന്നു യുഡിഎഫ് പരാതി.

ഇവിടങ്ങളിൽ നിന്ന് ​ഗ്രാമപഞ്ചായത്തിലേക്ക് ലഭിച്ച യുഡിഎഫ് വോട്ടുകളിൽ നിന്നും വലിയ വെത്യാസമാണ് ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഉണ്ടായത്. വലിയ ഭൂരിപക്ഷത്തിൽ ജയിച്ച ​ഗ്രാമപഞ്ചായത്ത് വാർ‍ഡുകളിൽ നാലും അഞ്ചും വോട്ടാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് യുഡിഎഫ് നേടിയത്. 

Advertising
Advertising

പുത്തി​ഗെ ഡിവിഷനിൽ റീക്കൗണ്ടിങ് ആരംഭിച്ചിട്ടില്ല. ബിജെപിയാണ് കൗണ്ടിങ് ആവശ്യപ്പെട്ട് പരാതി നൽകിയത്. ഇവിടത്തെ ഫലം ജില്ലാപഞ്ചായത്ത് ഭരണത്തിൽ മാറ്റം വരുത്തില്ല. നിലവിൽ എൻഡിഎയുടെ കയ്യിലുള്ള ഡിവിഷൻ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. നേരിയ വോട്ടുകൾക്കാണ് ഇരു ഡിവിഷനുകളിലെയും വിജയം. 

Full View

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News