ലീഗ് സ്ഥാനാർഥി പ്രഖ്യാപനം മറ്റന്നാളേക്ക് മാറ്റി

സ്ഥാനാർഥി ചർച്ചയിൽ വ്യക്തവരുത്താനാണ് യോഗം നീട്ടിയത്

Update: 2024-02-26 16:03 GMT

കോഴി​ക്കോട്: ലോക് സഭ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥികളുടെ  പ്രഖ്യാപനം ബുധനാഴ്ചത്തേക്ക് മാറ്റി. യു.ഡി.എഫുമായുള്ള സീറ്റു ചർച്ചയിലെ തീരുമാനങ്ങൾ നേതാക്കൾ നാളെ അറിയിക്കും.സ്ഥാനാർഥി ചർച്ചയിൽ വ്യക്തത വരുത്താനാണ് യോഗം നീട്ടിയതെന്നാണ് വി​വരം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറവും പൊന്നാനിയും കൂടാതെ പുതിയ ഒരു മണ്ഡലം കൂടി വേണമെന്നാണ് ലീഗിൻ്റെ ആവശ്യം. മൂന്നാം സീറ്റ് വേണമെന്ന കാര്യത്തിൽ ലീഗ് ഉറച്ച് നിൽക്കുകയാണ്. രാജ്യസഭാ സീറ്റ് നൽകി ലീഗിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. നീതിപൂർവമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കാനാണ് ലീഗ് നീക്കം. അതിനാൽ ലീഗിനെ പിണക്കുന്ന നിലപാടിലേക്ക് കോൺഗ്രസ് പോകാൻ ഇടയില്ല. 


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News