ഒളവണ്ണ ടോൾ പ്ലാസയിൽ ഇന്ന് മുതൽ ടോൾ പിരിവ് തുടങ്ങും; തടയുമെന്ന് യുഡിഎഫ്

രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിലാണ് ഒളവണ്ണ ഭാഗത്ത് ഇന്ന് മുതൽ ടോൾ പിരിവ് തുടങ്ങുന്നത്

Update: 2026-01-15 03:24 GMT

കോഴിക്കോട്: ഒളവണ്ണ ടോൾ പ്ലാസയിൽ ഇന്ന് മുതൽ ടോൾ പിരിവ് തുടങ്ങും . ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ടോൾ പിരിവിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ദേശീയപാത അധികൃതർ അറിയിച്ചു . അതേസമയം സർവീസ് റോഡിന്‍റെ പണി ഉൾപ്പെടെ പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ടോൾ പിരിവ് തടയും.

രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിലാണ് ഒളവണ്ണ ഭാഗത്ത് ഇന്ന് മുതൽ ടോൾ പിരിവ് തുടങ്ങുന്നത് . ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 90 രൂപയും , ഇരു വശത്തേക്കും 135 രൂപയുമാണ് . മിനി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് 145 രൂപയും , ഇരുവശങ്ങളിലേക്ക് 215 രൂപയുമാണ് . ബസ് , ട്രക്ക് എന്നിങ്ങനെ വലിയ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 300 ഉം , ഇരു വശങ്ങളിലേക്കും 455 മാണ് .

Advertising
Advertising

ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ളവർക്ക് 340 രൂപയുടെ പാസ് എടുത്ത് ഒരു മാത്രം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം . ഇത് കൂടാതെ ഇരു വശങ്ങളിലേക്കും 24 മണിക്കൂറിനുളളിൽ യാത്ര ചെയ്യുന്നവർക്ക് 25 ശതമാനമാണ് ഇളവുണ്ട് . ഒരു മാസം 50 യാത്രകൾ തുടർച്ചയായി ചെയ്താൽ 33 ശതമാനവും ഇളവുണ്ട് . എന്നാൽ ടോൾ പിരിവ് കോൺഗ്രസ് തടയും . പരിസര പ്രദേശങ്ങളിലുള്ളവരെ ടോളിൽ നിന്നും ഒഴിവാക്കണം , സർവീസ് റോഡിന്‍റെ പണിപൂർത്തിയാക്കണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോൺഗ്രസിന്‍റെ പ്രതിഷേധം.

അതിനിടെ പ്രദേശവാസികളുടെ പാസ് വിതരണം ചെയ്യുന്നതിൽ അവ്യക്തത ഉണ്ടായി . കഴിഞ്ഞ ദിവസം നൽകുമെന്ന് അറിയിച്ചെങ്കിലും , ടോൾ പിരിവ് തുടങ്ങിയ ശേഷമേ പാസ് നൽകൂ എന്നാണ് പിന്നീട് പ്രദേശവാസികളോട് അധികൃതർ അറിയിച്ചത് .


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News