ടി.സിദ്ദീഖിനെ തോൽപ്പിക്കാൻ ലീഗ് ജില്ലാ സെക്രട്ടറി പണം വാഗ്ദാനം ചെയ്തു; പി.പി ഷൈജല്‍

ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കലിന്‍റെ വീട്ടിൽ ചേർന്ന രഹസ്യയോഗത്തിലേക്ക് വിളിപ്പിച്ച് അര ലക്ഷം രൂപ വാഗ്ദാനം ചെയ്തു

Update: 2021-11-30 07:16 GMT
Editor : Jaisy Thomas | By : Web Desk

കൽപ്പറ്റ മണ്ഡലത്തിൽ ടി.സിദ്ദീഖിനെ തോൽപ്പിക്കാൻ ലീഗ് ജില്ലാ സെക്രട്ടറി പണം വാഗ്ദാനം ചെയ്തിരുന്നതായി എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.പി ഷൈജൽ. ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കലിന്‍റെ വീട്ടിൽ ചേർന്ന രഹസ്യയോഗത്തിലേക്ക് വിളിപ്പിച്ച് അര ലക്ഷം രൂപ വാഗ്ദാനം ചെയ്തു.

പാർട്ടി ശക്തി കേന്ദ്രങ്ങളിൽ വോട്ടു കുറഞ്ഞതിനു പിന്നിൽ ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കലെന്നും ഷൈജൽ ആരോപിച്ചു. ഇന്നലെ രാത്രി ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ നേതാക്കൾ തമ്മിൽ കയ്യാങ്കളി നടന്നിരുന്നു. ഇതിനു ശേഷം ആശുപത്രിയിൽ മീഡിയവണിനോട് പ്രതികരിക്കുകയായിരുന്നു ഷൈജല്‍.

Advertising
Advertising

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കൽപ്പറ്റയിലെ ലീഗ് ജില്ലാ ഓഫീസിൽ സംഘർഷമുണ്ടായത്. മുട്ടിൽ ഡബ്ള്യൂ.എം.ഒ കോളേജിൽ വെച്ച് തന്നെ യൂത്ത് ലീഗ് നേതാവ് മർദിച്ചത് ചോദിക്കാൻ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ ജില്ലാ സെക്രട്ടറി അടക്കമുള്ളവർ മർദ്ദിക്കുകയായിരുന്നു എന്നാണ് ഷൈജലിന്‍റെ ആരോപണം. എന്നാൽ, ഷൈജലിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു മുസ്‍ലിം ലീഗ് ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം. ഓഫീസിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും ഷൈജലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതായും ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News