മന്ത്രിമാരുടെ വാഹനങ്ങളിലെ എൽ.ഇ.ഡി ലൈറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി ട്രാൻസ്പോർട്ട് കമ്മീഷണർ

വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാ നിയമവിരുദ്ധ ആഡംബര ലൈറ്റുകള്‍ക്കും കനത്ത പിഴയാണ് വരുന്നത്

Update: 2023-05-25 08:26 GMT

ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്

കൊച്ചി: മന്ത്രിമാരുടെ വാഹനങ്ങളിലെ എൽ.ഇ.ഡി ലൈറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയില്ല. സ്‌കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ കർശന നടപിയെടുക്കും. ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയെന്നും ശ്രീജിത്ത് പറഞ്ഞു.

അതേസമയം വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്ലാ നിയമവിരുദ്ധ ആഡംബര ലൈറ്റുകള്‍ക്കും കനത്ത പിഴയാണ് വരുന്നത്. ലൈറ്റൊന്നിന് 5,000 രൂപ വച്ച് പിഴയീടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം ലഭിച്ചു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പിഴ കുത്തനെ ഉയര്‍ത്തുന്നത്.

Advertising
Advertising

അനധികൃതമായി ലൈറ്റ് ഉപയോഗിക്കുന്ന ഓട്ടോ മുതല്‍ മുകളിലോട്ടുള്ള വാഹനങ്ങള്‍ക്കാണ് നിയമം ബാധകം. മള്‍ട്ടി കളര്‍ എല്‍.ഇ.ഡി, ലേസര്‍, നിയോണ്‍ ലൈറ്റ്, ഫ്ലാഷ് ലൈറ്റ് എന്നിവ സ്ഥാപിച്ച വാഹനങ്ങള്‍ക്കാണ് ഉയര്‍ന്ന പിഴ ചുമത്താന്‍ കോടതി ഉത്തരവിട്ടത്. കാല്‍ നടയാത്രക്കാരുള്‍പ്പെടെ റോഡിലെ മറ്റ് വാഹന ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് കോടതി ഇടപെടല്‍.

വാഹന പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ ഇത്തരം ലൈറ്റുകള്‍ അവിടെ വച്ച് തന്നെ അഴിച്ചുമാറ്റിക്കുന്നതിനൊപ്പം ഓരോ ലൈറ്റിനും 5000 രൂപ വച്ച് വാഹന ഉടമക്ക് പിഴയും ചുമത്തും. നിലവിവല്‍ ഇത്തരം ഗതാഗത നിയമ ലംഘനത്തിന് 250 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയീടാക്കുന്നത്

Watch Video

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News