മലപ്പുറം മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി

വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാനായിരുന്നില്ല

Update: 2025-05-02 02:36 GMT

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത് മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി. റോഡിനപ്പുറത്ത് നിന്ന് പുലി വരുന്നത് നാട്ടുകാര്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു. ഒരു മാസം മുമ്പും പുലിയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിരുന്നു. വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാനായിരുന്നില്ല. പുലിയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മലപ്പുറത്ത് വിവിധയിടങ്ങളില്‍ പുലിയിറങ്ങിയിരുന്നു. ബൈക്കില്‍ പോകുന്നതിനിടെ പുലി ആക്രമിച്ച് മമ്പാട് സ്വദേശിക്ക് പരിക്കേറ്റിരുന്നു. നടുവക്കാട് സ്വദേശി പൂക്കോടന്‍ മുഹമ്മദാലിക്കായിരുന്നു പരിക്കേറ്റത്. മഞ്ചേരിയില്‍ എഴ് ആടുകളെ കൊന്ന പുലിയെ വനം വകുപ്പ് കൂട് സ്ഥാപിച്ച് പിടിച്ചത് ഈ മാര്‍ച്ചിലായിരുന്നു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News