ലൈബീരിയൻ കപ്പല്‍ അപകടം: ഓയിൽ ചോർച്ച തടയാനുള്ള ശ്രമങ്ങൾ തുടരുന്നു, ഇന്ധനടാങ്കുകളുടെ വാൽവുകള്‍ അടക്കും

കാലാവസ്ഥ അനുകൂലമാണെങ്കിൽ ജൂലൈ മൂന്നിന് മുൻപായി ഓയിൽ പൂർണ്ണമായും നീക്കം ചെയ്യാനാകും

Update: 2025-06-10 01:59 GMT
Editor : Lissy P | By : Web Desk

കൊച്ചി: കൊച്ചിയുടെ പുറം കടലിൽ മുങ്ങിയ ലൈബീരിയൻ കപ്പലിൽ നിന്നുള്ള ഓയിൽ ചോർച്ച തടയാനുള്ള ശ്രമങ്ങൾ തുടരുന്നു. 12 മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിൽ സീമെക് 3 എന്ന കപ്പൽ ഉപയോഗിച്ചാണ് ദൗത്യം.

ഇന്ധനടാങ്കുകളുടെ വാൽവുകളും സുഷിരങ്ങളും തിരിച്ചറിഞ്ഞ് പൂട്ടുകയാണ് ആദ്യഘട്ടം. ശേഷമാകും ടാങ്കിലെ ഓയിൽ ഹോട്ട് ടാപിങ് വഴി നീക്കം ചെയ്യുക. കാലാവസ്ഥ അനുകൂലമാണെങ്കിൽ ജൂലൈ മൂന്നിന് മുൻപായി ഓയിൽ പൂർണ്ണമായും നീക്കം ചെയ്യാനാകും.

വെള്ളത്തിന് മുകളിൽ പടർന്ന എണ്ണപ്പാട നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞമാസം 25നാണ് കേരളതീരത്ത് നിന്ന് 13 നോട്ടിക്കൽ മൈൽ അകലെ എം എസ് സി എൽസ 3 എന്ന കപ്പൽ മുങ്ങിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News