ലൈഫ് മിഷൻ കള്ളപ്പണ ഇടപാട്: സി.എം രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരായി

സ്വപ്‌നയുടെ വാട്‍സ്ആപ് ചാറ്റിലടക്കം വ്യക്തത വരുത്താൻ ഇഡി

Update: 2023-03-07 06:53 GMT
Editor : Lissy P | By : Web Desk

കൊച്ചി:  ലൈഫ് മിഷൻ  കള്ളപ്പണ ഇടപാടിൽ ചോദ്യംചെയ്യലിനായി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. രവീന്ദ്രനെതിരായ സ്വപ്നയുടെ മൊഴി, ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്‌സപ്പ് സന്ദേശത്തിലെ രവീന്ദ്രന്റെ പേര് പരാമർശം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ഇ.ഡിയുടെ ലക്ഷ്യം.

കഴിഞ്ഞമാസം 27ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിരുന്നതാണ്. എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഔദ്യോഗിക തിരക്കുകളുണ്ടെന്നും അതിനാൽ സമയം നീട്ടി നൽകണമെന്നുമായിരുന്നു രവീന്ദ്രന്റെ ആവശ്യം. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ നോട്ടീസും ഇ.ഡി നൽകിയത്.

Advertising
Advertising




Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News