എസ്എടി ആശുപത്രിയിലെ ലിഫ്റ്റ് പണിമുടക്കി; ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കകമാണ് തകരാർ
മുൻപുണ്ടായിരുന്ന ലിഫ്റ്റ് നിരന്തരം തകരാറിലാകുന്നത് വാർത്തയായതോടെയാണ് പുതിയ ലിഫ്റ്റ് സ്ഥാപിച്ചത്
Update: 2025-02-18 15:26 GMT
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ പുതിയ ലിഫ്റ്റ് പണിമുടക്കി. ലിഫ്റ്റ് പണിമുടക്കിയതോടെ രോഗികളും ഗർഭിണികളും ദുരിതത്തിലായി.
ഈ മാസം പത്തിന് ഉദ്ഘാടനം ചെയ്ത ലിഫ്റ്റാണ് തകരാറിലായത്. മുൻപുണ്ടായിരുന്ന ലിഫ്റ്റ് നിരന്തരം തകരാറിലാകുന്നത് വാർത്തയായതോടെയാണ് പുതിയ ലിഫ്റ്റ് സ്ഥാപിച്ചത്. ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കകം പുതിയ ലിഫ്റ്റും തകരാറിലായി. കുട്ടികളുടെ വാർഡിന് സമീപമാണ് തകരാറിലായ ലിഫ്റ്റ്.
പ്രശനം ഉടൻ പരിഹരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.