നിശബ്ദത പരിഹാരമാകില്ല, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളും പരാതികളും ഗൗരവത്തോടെ സമീപിക്കണമെന്ന് ലി​ജോ ജോസ് പെല്ലി​ശ്ശേരി

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ലി​ജോ ജോസ് മൊഴി നൽകിയവർക്ക് പിന്തുണ നൽകിയിരിക്കുന്നത്

Update: 2024-08-22 09:36 GMT

തിരുവനന്തപുരം: ഹേമ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നതായി സംവിധായകനും നടനുമായ ലിജോ ജോസ് പെല്ലിശ്ശേരി. നിശബ്ദത ഇതിനു പരിഹാരമാകില്ലെന്നും സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പറഞ്ഞു.  

കഴിഞ്ഞ ദിവസം പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാള സിനിമാ ലോകവുമായി ബന്ധപ്പെട്ട് ഗുരുതരമായ വെളിപ്പെട്ടുത്തലുകളുണ്ടായിരുന്നു. റിപ്പോർട്ട് സമർപ്പിച്ചിട്ട് നാല് വർഷം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാത്ത സർക്കാർ നടപടി വിമർശിക്കപ്പെട്ടിരുന്നു. 

Advertising
Advertising

പോസ്റ്റിന്റെ പൂർണരൂപം 

ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നു . നിശബ്ദത ഇതിനു പരിഹാരമാകില്ല .

 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News